September 7, 2024
#Top Four

എയര്‍ ഇന്ത്യ അടിമുടി മാറുന്നു

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യ ഗ്രൂപ്പ് പുതിയതായി 470 പുതിയ വിമാനങ്ങളാണ് വാങ്ങുന്നത്. പുതിയതായി ലഭിക്കുന്നവയില്‍ 70 എണ്ണം വലിയ വിമാനങ്ങളാണ്. എയര്‍ ബസില്‍നിന്ന് 34 എ 350 -1000എസ് വിമാനങ്ങളും ആറ് 350-900 എസ് വിമാനങ്ങളും ബോയിങ്ങില്‍നിന്ന് 20,787 ഡ്രീംലൈനേഴ്സും 10,777എക്സ് വിമാനങ്ങളുമാണ് കരാറിന്റെ ഭാഗമായി എയര്‍ ഇന്ത്യ വാങ്ങുന്നത്. 7000 കോടി ഡോളറിന്റെതാണ് (ഏതാണ്ട് 5.8 ലക്ഷം കോടി രൂപ) ഈ ഇടപാടുകള്‍.

വിമാന നിര്‍മാതാക്കളായ ബോയിംഗ്, എയര്‍ബസ് എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് ടാറ്റ കരാര്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ ഇന്ത്യ ഏറ്റെടുത്ത ശേഷം സമഗ്രമായ പരിഷ്‌കരണ നടപടികളാണ് ഉടമകളായ ടാറ്റാ നടപ്പാക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഏഷ്യ ഇന്ത്യയും അധികം വൈകാതെ ലയിക്കുകയും വിസ്താര എയര്‍ ഇന്ത്യയില്‍ ലയിക്കുകയും ചെയ്യുന്നതോടെ സമഗ്രമായ മാറ്റമാണ് ടാറ്റ ലക്ഷ്യമിടുന്നത്.

Also Read; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഇതിനു പുറമേ 140 എയര്‍ ബസ് എ 320 നിയോ, 70 എയര്‍ബസ് എ 321 നിയോ വിമാനങ്ങളും 190 ബോയിങ് 737 മാക്സ് ചെറു വിമാനങ്ങളും വാങ്ങുന്നുണ്ട്. കരാറിന്റെ ഭാഗമായി 50,737 മാക്സ് വിമാനങ്ങളും 20,787 ഡ്രീം ലൈനേഴ്സും എയര്‍ ഇന്ത്യ വാങ്ങും. വലിയ വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ചെറുവിമാനങ്ങള്‍ ആഭ്യന്തര – ഹ്രസ്വദൂര – രാജ്യാന്തര യാത്രകള്‍ക്കും ഉപയോഗിക്കും. വിസ്താരയുടെ 51 ശതമാനം ഓഹരികള്‍ ടാറ്റയുടെ ഉടമസ്ഥതയിലാണ്. ബാക്കി 49 ശതമാനം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പക്കലും. ലയനത്തിനുള്ള നിയമ നടപടിക്രമങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായെന്ന് എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംഫെല്‍ വില്‍സണ്‍ പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

 

Leave a comment

Your email address will not be published. Required fields are marked *