സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

തിരുവനന്തപുരം: സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ (47) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ്. തിരുവനന്തപുരത്ത് പേയാട് ആണ് താമസം. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
സാന്ത്വനം സീരിയല്‍ കൂടാതെ ആദിത്യന്‍ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയും ജനപ്രിയ പരമ്പരകളാണ്.
Also Read; ഹെഡ്ഡിംഗ് – ഷെയ്ന്‍ നിഗം-അനഘ ക്ചിത്രത്തിന് കട്ടപ്പനയില്‍ തുടക്കം, ക്രിസ്മസിന് പ്രതീക്ഷിക്കാം