December 18, 2025
#Top News

‘ആരുടെയെങ്കിലും വെളിപാടിന് ഞങ്ങള്‍ ഉത്തരവാദികളല്ല’; ദേവഗൗഡക്ക് മറുപടി നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണ്. ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെ ഡി എസ് ബി ജെ പിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രിയുടെ പൂര്‍ണസമ്മതത്തോടെയാണെന്ന ദേവഗൗഡയുടെ പ്രസ്താവനക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ജെ ഡി എസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സി പി എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് രാഷ്ട്രീയ മര്യാദയെന്നും പിണറായി വിജയന്‍ പറഞ്ഞു.

Also Read; സെമിഹൈ സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ ‘നമോ ഭാരത്’ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

 

Leave a comment

Your email address will not be published. Required fields are marked *