January 22, 2025
#Top Four

സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ തന്റെ വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍ നിന്ന് തലശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.

ഹര്‍ജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നത് കേള്‍ക്കാന്‍ കുടുംബകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോടതിക്ക് പുറത്ത് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാവുന്നതേയുള്ളൂവെന്നും ഭര്‍ത്താവ് കോടതിയോട് പറഞ്ഞു. കുടുംബകോടതി നിര്‍ദേശം പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും പുതിയകാല ചിന്താഗതിയല്ലെന്നും കോടതി പറഞ്ഞു.

Also Read; ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റി

ഹര്‍ജിക്കാരിക്ക് സ്വന്തമായി ഒരു മനസുണ്ടെന്നും അവര്‍ കൂടി സമ്മതിക്കേണ്ടതുണ്ടെന്നുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത്. അതേസമയം കോടതി മാറ്റി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ