വിജയദശമി ദിനത്തില്‍ അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍: പ്രമുഖര്‍ എഴുത്തിനിരുത്തി
തിരുവനന്തപുരം: കേരള രാജ് ഭവനില്‍ ആദ്യമായി നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 61 കുട്ടികളെ എഴുത്തിനിരുത്തി. ‘ഓം ഹരി: ശ്രീ ഗണപതയേ നമ:, അവിഘ്‌നമസ്തു’ എന്ന് ദേവനാഗിരി ലിപിയിലും ‘ഓം, അ, ആ’ എന്നിവ മലയാളത്തിലും ആണ് ഗവര്‍ണര്‍ എഴുതിച്ചത്.
അറബിക്കില്‍ എഴുതാന്‍ താത്പര്യം കാട്ടിയ കുട്ടികളെ അറബിയിലും എഴുതിച്ചു. അറബിക് അക്ഷരവും പിന്നെ ഖുറാനില്‍ അവതരിപ്പിക്കപ്പെട്ട ‘ദൈവനാമത്തില്‍ വായിക്കൂ’ എന്നര്‍ത്ഥം വരുന്ന ആദ്യ വാക്യവും എഴുതിച്ചു. വിദ്യാരംഭത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്കൊപ്പം ഗവര്‍ണറുടെ നാല് പേരക്കുട്ടികളും (റാഹം, ഇവാന്‍, സീറ, അന്‍ വീര്‍) ആദ്യാക്ഷരം എഴുതി.
ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് കുരുന്നുകളെ എഴുത്തിനിരുത്തി. തിരുവനന്തപുരം പൗര്‍ണമിക്കാവ് ദേവീക്ഷേത്രത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. സോമനാഥ് കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































