ക്ഷേത്രങ്ങളില്‍ ആരുടെ രാഷ്ട്രീയവും വേണ്ട, കമ്യൂണിസ്റ്റ് വത്കരണം അനുവദിക്കില്ല, സമരം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി
ആലപ്പുഴ: ക്ഷേത്രങ്ങളില്‍ ബി ജെ പി അടക്കമുള്ള പാര്‍ട്ടികളുടെ രാഷ്ട്രീയം വേണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നില്‍ക്കേണ്ടിടത്ത് നില്‍ക്കണമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആ വഴിക്ക് നടക്കണമെന്നും കെ പി ശശികല പറഞ്ഞു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി മൂടിവെക്കാനാണ്. ഹിന്ദു സംഘടനകളെ അകറ്റിയതിന് ശേഷം ക്ഷേത്രങ്ങള്‍ സമ്പൂര്‍ണമായും സി പി എമ്മിന്റ കീഴിലാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും കെ പി ശശികല പറഞ്ഞു.
ക്ഷേത്രങ്ങളെ കമ്യൂണിസ്റ്റ് വത്കരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ 28നും 29നും തിരുവനന്തപുരത്ത് ഹിന്ദു നേതൃയോഗം ചേര്‍ന്ന് സമരപരിപാടി ആസൂത്രണം ചെയ്യുമെന്നും ശശികല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, സംസ്ഥാന കമ്മിറ്റി അംഗം ജി. ശശികുമാര്‍, ജില്ലാ പ്രസിഡന്റ് ജിനു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Also Read; ഖത്തറില്‍ മലയാളികളടക്കം എട്ട് പേര്‍ക്ക് വധശിക്ഷ; വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ




Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































