#Top News

ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസ്; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി

harshina

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ള അപേക്ഷ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാലാണ് അപേക്ഷ സമര്‍പ്പിച്ചത്.

പ്രതികളായ ഡോ. രമേശന്‍, ഡോ. ഷഹന, സ്റ്റാഫ് നേഴ്‌സ് രഹന, മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. ഡിജിപിയാകും ഈ അപേക്ഷ സര്‍ക്കാരിനു കൈമാറുക.

Also Read; ഹൂതി ആക്രമണത്തില്‍ ബഹ്റൈനില്‍ ചികിത്സയിലായിരുന്ന ഒരു സൈനികന്‍കൂടി മരിച്ചു

നേരത്തെ ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ട് ജില്ലാ പോലീസ് മേധാവിക്ക് അയച്ച അപേക്ഷ വ്യക്തതക്കുറവിന്റെ പേരില്‍ മടക്കിയിരുന്നു. ചില തീയതികളില്‍ ആശയ വ്യക്തത വേണമെന്നും സ്‌കാനിംഗ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയ ഡോക്ടറുടെ മൊഴി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ട് തിരിച്ചയച്ചത്.

Leave a comment

Your email address will not be published. Required fields are marked *