October 18, 2024
#Top News

ഹമാസിന്റെ വ്യോമ മേധാവിയെ വധിച്ചതായി ഇസ്രായേല്‍

ടെല്‍ അവീവ്: ഹമാസിന്റെ വ്യോമമേധാവി ഇസ്സം അബു റുക്ബേയെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രായേല്‍. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് റുക്ബേ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ഹമാസിന്റെ ഡ്രോണുകള്‍, വ്യോമ നിരീക്ഷണ സംവിധാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡേഴ്സ് എന്നിവയ്ക്ക് നേതൃത്വം നല്‍കിയിരുന്നത് റുക്ബേ ആയിരുന്നു. റുക്ബേ ഒക്ടോബര്‍ ഏഴിലെ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചെന്നാണ് ഇസ്രായേല്‍ പറയുന്നത്.

കഴിഞ്ഞ പതിനാലിന് ഹമാസിന്റെ വ്യോമ വിഭാഗത്തിന്റെ മേധാവിയായിരുന്ന മുറാദ് അബു മുറാദിനെ വധിച്ചതായി ഇസ്രായേലി സേന അറിയിച്ചിരുന്നു.

Also Read; 70 ലെത്തി ഉള്ളി വില: ഡിസംബര്‍ വരെ ഉളളി പൊള്ളും!

 

Leave a comment

Your email address will not be published. Required fields are marked *