ഹരിയാനയിലെ 10 റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ക്കുമെന്ന് ലഷ്‌കര്‍ ഭീഷണി
ന്യൂഡല്‍ഹി: നവംബര്‍ 13ന് ഹരിയാനയിലെ 10 റെയില്‍വേ സ്റ്റേഷനുകളും ജഗധാരിയിലെ ഇലക്ട്രിസിറ്റി പ്ലാന്റും റെയില്‍വേ വര്‍ക്ക്ഷോപ്പും കോച്ച് ഫാക്ടറിയും തകര്‍ക്കുമെന്ന് ലഷ്‌കര്‍ ഭീഷണി. ലഷ്‌കറെ ത്വയ്ബയുടെ ഏരിയ കമാന്‍ഡര്‍ കരീം അന്‍സാരിയുടേതാണ് ഭീഷണിക്കത്ത്.
ജമ്മു കശ്മീരിലെ തീവ്രവാദികളുടെ കൊലപാതകങ്ങള്‍ക്ക് പ്രതികാരമായി നവംബര്‍ 15-ന് ക്ഷേത്രങ്ങളും ബസ് സ്റ്റാന്‍ഡുകളും തകര്‍ക്കുമെന്നും ഭീഷണി കത്തിലുണ്ട്.
ഒക്ടോബര്‍ 26-ന് ജഗധ്രി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി. ഭീഷണിക്കത്ത് തങ്ങളുടെ പക്കലുണ്ടെന്ന് നോര്‍ത്തേണ്‍ റെയില്‍വേയുടെ ആര്‍പിഎഫ് ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ പറഞ്ഞു.
Also Read; സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല, വിശദീകരണം മാത്രം: പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക
ഹരിയാനയിലെ അംബാല കാന്ത്, പാനിപ്പത്ത്, കര്‍ണാല്‍, സോനിപത്ത്, ചണ്ഡീഗഡ്, ഭിവാനി, മീററ്റ്, ഗാസിയാബാദ്, മറ്റ് സ്റ്റേഷനുകള്‍ എന്നിവ നവംബര്‍ 13 ന് ആക്രമിക്കപ്പെടുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.