#Top Four

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ്; മാധ്യമപ്രവര്‍ത്തക പോലീസിന് മൊഴി നല്‍കി

കോഴിക്കോട്: അപമര്യാദയായി പെരുമാറിയതിന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തക പോലീസിന് മൊഴി നല്‍കി. നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.

ഒരുമണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുപ്പില്‍ സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങള്‍ പരാതിക്കാരി ആവര്‍ത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ എത്തി പോലീസ് മഹസര്‍ തയ്യാറാക്കി.

Also Read; സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍, ഒരാള്‍ കൂടി മരിച്ചു, മരിച്ച സ്ത്രീ ചാവേറോ? ദുരൂഹത നീക്കാന്‍ പോലീസ്

 

Leave a comment

Your email address will not be published. Required fields are marked *