അന്വേഷണത്തിനു ശേഷമേ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ; പി രാജീവ്
ന്യൂഡല്‍ഹി: കളമശേരിയില്‍ സ്ഫോടനമുണ്ടായസ്ഥലം സന്ദര്‍ശിക്കാന്‍ ഉടന്‍ നട്ടിലെത്തുമെന്നു മന്ത്രി പി രാജീവ്. പോലീസ് കമ്മീഷണറുമായി സംസാരിച്ചതായും അന്വേഷണത്തിനു ശേഷമേ മറ്റു കാര്യങ്ങള്‍ പറയാന്‍ കഴിയു എന്നും മന്ത്രി പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പി.രാജീവ് ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ഡല്‍ഹിയിലാണ്.
‘പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരില്‍നിന്നു കിട്ടിയ വിവരം. എല്ലാ തരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സ കൂടുതല്‍ ആവശ്യമുള്ളവരെ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോവും. പോലീസ് ഫയര്‍ഫോഴ്സും സ്ഥലത്തുണ്ട്. അവര്‍ പരിശോധന നടത്തുകയാണ്. അന്വേഷണത്തിനുശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ പറയാന്‍ കഴിയൂ’ എന്നും മന്ത്രി പറഞ്ഞു
Also Read; കളമശ്ശേരി സ്‌ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
കളമശേരിയില്‍ സംഭവിച്ചത്
കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ ഒമ്പതരയോടെ യാഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്ഫോടനമുണ്ടായത്. 2000 ല്‍ പരം ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നാണു വിവരം. 23 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































