ആന്ധ്രാപ്രദേശ് ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി: 40 പേര്‍ക്ക് പരിക്കേറ്റു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 13 ആയി. ഞായറാഴ്ച വൈകിട്ടാണ് ഹൗറ-ചെന്നൈ പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ സിഗ്‌നല്‍ മറികടന്ന് പിന്നില്‍ നിന്ന് മറ്റൊരു ട്രെയിനിനെ ഇടിച്ചതിനെ തുടര്‍ന്ന് തീവണ്ടി അപകടത്തില്‍ പെട്ടത്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ഓവര്‍ ഹെഡ് കേബിള്‍ തകരാര്‍ മൂലം നിര്‍ത്തിയിട്ട വിശാഖപട്ടണം – റായിഘഡ് പാസഞ്ചര്‍ ട്രെയിന് പിന്നിലേക്ക് പാലാസ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് 18 ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ലോക്കോ പൈലറ്റിന്റെ പിഴവ് മൂലമാണ് ദുരന്തമുണ്ടായതെന്നും സിഗ്നലിങ് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.
ഇതുവരെ നൂറിലധികം യാത്രക്കാരെ രക്ഷപ്പെടുത്തിയതായി ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സിപിആര്‍ഒ ബിശ്വജിത് സാഹു അറിയിച്ചു. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ (ഇസിഒആര്‍) വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, അപകടസ്ഥലത്തെ ട്രാക്കുകള്‍ ഇന്ന് വൈകുന്നേരത്തോടെ പ്രവര്‍ത്തനക്ഷമമാകും. ഇതുവരെ 18 ട്രെയിനുകള്‍ റദ്ദാക്കിയപ്പോള്‍ 11 എണ്ണം ഭാഗികമായി റദ്ദാക്കി. 22 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
Also Read; കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്