എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ. എസ് കെ വസന്തന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രൊഫ. എസ് കെ വസന്തന്‍ അര്‍ഹനായി. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്നതാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.
സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 89-ാം വയസിലാണ് എസ് കെ വസന്തനെ തേടി പുരസ്‌കാരമെത്തുന്നത്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
മികച്ച അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള സംഭാവനകള്‍ കൂടി പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് ഡോ. വസന്തനെ തിരഞ്ഞെടുത്തത്.
ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്‍, മെമ്പര്‍ സെക്രട്ടറി സി പി അബൂബക്കര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.
Also Read; ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 3 വിദേശികള്‍ ഉള്‍പ്പെടെ 7 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്





Malayalam 
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































