ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 3 വിദേശികള്‍ ഉള്‍പ്പെടെ 7 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്
പലസ്തീന്‍: ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മൂന്ന് വിദേശികള്‍ അടക്കം ഏഴ് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. ഒരു തുരങ്ക സമുച്ചയത്തില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് സൈനിക കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ പറഞ്ഞ ജബാലിയ ക്യാമ്പില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പര്‍ട്ടുകളുണ്ട്. ”ഇന്നലെ ജബാലിയ കൂട്ടക്കൊലയില്‍ ഏഴ് തടവുകാര്‍ കൊല്ലപ്പെട്ടു, അതില്‍ മൂന്ന് വിദേശ പാസ്പോര്‍ട്ടുകള്‍ ഉള്ളവര്‍ ഉള്‍പ്പെടെ,” എന്ന് ഹമാസ് സൈനിക വിഭാഗത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
Also Read; മാധ്യമങ്ങളോട് ബോഡി ടച്ചിംഗ് വേണ്ടെന്ന് സുരേഷ് ഗോപി
അതേസമയം കരയുദ്ധത്തിന് ഗാസയില്‍ പ്രവേശിച്ച തങ്ങളുടെ 11 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. നാല് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേല്‍ സൈന്യം ബുധനാഴ്ച സ്ഥിരീകരിച്ചു. രണ്ട് സൈനികരുടെ മരണം ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. ഏരിയല്‍ റീച്ച് (24), ആസിഫ് ലുഗര്‍ (21), ആദി ദനന്‍ (20), ഹാലെല്‍ സോളമന്‍ (20), എറസ് മിഷ്‌ലോവ്‌സ്‌കി (20), ആദി ലിയോണ്‍ (20), ഇഡോ ഒവാഡിയ (19), ലിയോര്‍ സിമിനോവിച്ച് (19), റോയി ദാവി (20), റോയി വുള്‍ഫ്, ലാവി ലിപ്ഷിറ്റ്‌സ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ സൈന്യം ഗാസ മുനമ്പില്‍ വ്യോമ, കര ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. ഗാസ മുനമ്പില്‍ നടക്കുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 8,525 ആയി ഉയര്‍ന്നു. ഇതില്‍ 3,542 പേര്‍ കുട്ടികളാണ്. 2,187 സ്ത്രീകളും ഉള്‍പ്പെടുന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21,543 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കില്‍ 127 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1,980 പേര്‍ക്ക് പരിക്കേറ്റു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം