#Top News

സ്വര്‍ണക്കടത്തു കേസിലെ 44 പ്രതികള്‍ ചേര്‍ന്ന് അടയ്‌ക്കേണ്ട പിഴ 66.60 കോടി

കണ്ണൂര്‍: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തു കേസില്‍ പ്രതികള്‍ അടയ്‌ക്കേണ്ട പിഴ തുക സംബന്ധിച്ച് ഉത്തരവ് പുറത്ത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാറിന്റെ ഉത്തരവാണ് പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ 50 ലക്ഷം രൂപയും സ്വപ്‌ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്നാണ് ഉത്തരവിലുള്ളത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികള്‍ക്ക് ആകെ 66.60 കോടി രൂപയാണ് പിഴ ചുമത്തിയത്.

പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവിനെതിരെ പ്രതികള്‍ക്കു കസ്റ്റംസ് എക്‌സൈസ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അപ്ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം. യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്‌മേയി, പി.എസ്.സരിത്, സന്ദീപ് നായര്‍, കെ.ടി.റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം.

Also Read; നാളെത്തെ വിദ്യാഭ്യാസ ബന്ദില്‍ വ്യക്തത വരുത്തി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍

2020 ജൂലൈ 5നു തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍നിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്തു സ്വര്‍ണം പിടിച്ചെടുത്ത കേസിലെ കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്.

 

Leave a comment

Your email address will not be published. Required fields are marked *