November 21, 2024
#health #Others

ചുണ്ടിലെ കറുപ്പ് കുറക്കാം ലിപ്സ്റ്റിക്ക് ഇടാതെ

മുഖസൗന്ദര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഭാഗമാണ് ചുണ്ട്. നല്ല ചുവന്ന മൃദുവായ ചുണ്ടുകളാണ് സൗന്ദര്യത്തിന്റെ മുഖ്യഘടകം. എന്നാല്‍ പലരുടെയും ചുണ്ടുകള്‍ കരിവാളിച്ചതും നിറം മങ്ങിയതുമായിരിക്കും. അതുമൂലം വിശമിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. അതുകൊണ്ട്തന്നെ ഇതിന് പരിഹാരമെന്നോളം ലിപ്സ്റ്റിക്ക് പോലുള്ള സൗന്ദര്യവസ്തുക്കളില്‍ അഭയം തേടും. എന്നാല്‍ ഇതൊന്നുംതന്നെ ഇല്ലാതെ ചുണ്ട് ചുവപ്പിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്.

വെളിച്ചെണ്ണ

How Does Coconut Oil Treat Acne? + Best Way To Use It – Vedix

 

ആദ്യം ഒരു മിശ്രിതം തയ്യാറാക്കാം. ഇതിന് ആവശ്യമായവ വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, പഞ്ചസാര, നാരങ്ങാനീര് എന്നിവ. സൗന്ദര്യ സംരക്ഷണത്തില്‍ വെളിച്ചെണ്ണ പ്രധാനപ്പെട്ട ഒന്നാണ് അതിനാല്‍ ചുണ്ടില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ടാന്‍ മാറാനും ചര്‍മം മൃദുവാകാനും സഹായിക്കുന്നു.

മഞ്ഞള്‍പ്പൊടി

Yellow Organic Turmeric Powder, For Cooking

സ്വാഭാവിക സൗന്ദര്യസംരക്ഷണ വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പൊടി. മഞ്ഞള്‍പ്പൊടി ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും കരുവാളിപ്പിനും പ്രധാനപ്പെട്ടൊരു പരിഹാരമാണ്. ചര്‍മത്തിന് നിറം നല്‍കുന്ന ഇത് ചുണ്ടിന്റെ കരുവാളിപ്പ് പോകാനും നല്ലതാണ്. അതിനാല്‍ സൗന്ദര്യസംരക്ഷണ പായ്ക്കുകളിലും മഞ്ഞള്‍പ്പൊടി ഉപയോഗിക്കാറുണ്ട്.

നാരങ്ങാനീര്

How to Juice a Lemon and Other Citrus | Epicurious

നാരങ്ങാനീര് ചര്‍മത്തിന് ഉപകാരപ്രദമായ ഒന്നാണ്. ഇത് കരുവാളിപ്പ് മാറുന്നതിനും ചര്‍മത്തിന് തിളക്കം നല്‍കാനും നല്ലതാണ്. ചുണ്ടിന്റെ കരുവാളിപ്പിന് ഇത് പരിഹാരമായി ഉപയോഗിക്കാം. വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ബ്ലീച്ചിംഗ് ഇഫക്ട് ഉള്ള ഒന്നുകൂടിയാണ്. അതിനാല്‍ ചുണ്ടിന്റെ കരുവാളിപ്പിന് ഇത് പരിഹാരമാകുന്നു. ഇതിനൊപ്പം പഞ്ചസാരയും ഉപയോഗിയ്ക്കുന്നത് സ്‌ക്രബിംഗ് ഗുണം നല്‍കുന്നു.

ചുണ്ട് മൃദുവാകാന്‍ മിശ്രിതം തയ്യാറാക്കേണ്ടത് ഇങ്ങനെ

DIY lip care routine for smooth lips | Be Beautiful India

ഒരു ബൗളില്‍ അല്‍പം വെളിച്ചെണ്ണ എടുത്ത് ഇതില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും അതിലേക്ക് പൊടിച്ച പഞ്ചസാരയും അല്‍പം നാരങ്ങനീരും കലര്‍ത്തുക. ഇത് പേസ്റ്റ് രൂപത്തിലാകണം. ഇത് ചുണ്ടില്‍ പുരട്ടി അല്‍പനേരം മസാജ് ചെയ്ത് 10 മിനിറ്റിനു ശേഷം കഴുകാം. പിന്നീട് ഒരു ടൂത്ത്ബ്രഷ് എടുത്ത് ചുണ്ട് മെല്ലെ ബ്രഷ് ചെയ്യാം. ഇത് ചുണ്ടിന്റെ കരുവാളിപ്പ് മാറാനും ചുണ്ട് മൃദുവാകാനും സഹായിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *