January 22, 2025
#Top Four

ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി. കേസിലും കേരളീയം പരിപാടിയുടെ പേരില്‍ കോടതിയില്‍ ഹാജാരാകാത്തതിലും ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ മറ്റ് ചിലര്‍ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ കോടതി, ഈ മാസം 30-നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടുമാസത്തെ കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ഇനിയും നല്‍കാനുണ്ട്. നവംബര്‍ 30-നകം ഒക്ടോബര്‍മാസത്തെ പെന്‍ഷന്‍ കൊടുത്തുതീര്‍ക്കാമെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, അതുപോരെന്നും നവംബര്‍ മാസത്തെ പെന്‍ഷന്‍ കൂടി നവംബര്‍ 30-നകം വിതരണം ചെയ്തിരിക്കണമെന്നും അല്ലെങ്കില്‍ 30-ാം തീയതി വീണ്ടും കോടതിയിലേക്ക് വരൂ എന്നും ചീഫ് സെക്രട്ടറിയോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

Also Read; ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം

Leave a comment

Your email address will not be published. Required fields are marked *