ലീഗില്ലെങ്കില്‍ യു ഡി എഫുണ്ടോ? ഷൗക്കത്ത് പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ? മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് മുസ്ലിം ലീഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗിന്റെ പരിപാടി നല്ല കാര്യമാണ്. പലസ്തീന്‍ അനുകൂല നിലപാട് രാജ്യത്ത് ശക്തിപ്പെടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീ?ഗിനെ ക്ഷണിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. അങ്ങോട്ട് പോയി നിര്‍ബന്ധിച്ച് ക്ഷണിച്ചതല്ല. ലീഗ് നേതാവാണ് ക്ഷണിച്ചാല്‍ സിപിഐഎം റാലിക്ക് വരുമെന്ന് പറഞ്ഞത്. അതിനോട് സിപിഐഎം പ്രതികരിച്ചു. എങ്കിലും വരുമെന്ന വ്യാമോഹമില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിം ലീഗ് ഇല്ലെങ്കില്‍ യുഡിഎഫ് ഉണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
Also Read; കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: എന്‍ ഭാസുരംഗന്‍ ഇ ഡി കസ്റ്റഡിയില്‍
ആര്യാടന്‍ ഷൗക്കത്തിനെതിരായ നീക്കം കോണ്‍ഗ്രസിന്റെ പതനത്തിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷൗക്കത്ത് ഇടത് മുന്നണിയിലേക്ക് വരുമെന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യം അദ്ദേഹം ചിരിച്ച് തളളി. ഇതാണ് കുഴപ്പം, ഉടന്‍ ഇങ്ങനെ വരുമെന്ന് പറയുകയാണ്. പൊന്നാനിയില്‍ ഷൗക്കത്ത് സ്ഥാനാര്‍ഥി ആകുമെന്നത് മാധ്യമ ഭാവനയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.