മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി: നിര്‍ദ്ദേശം 500 പേജുള്ള റിപ്പോർട്ടിൽ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്രയെ എംപിയായി തുടരാൻ അനുവദിക്കരുതെന്നും അവരുടെ അംഗത്വം അവസാനിപ്പിക്കണമെന്നും പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തു. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ദേശം.
മഹുവ മൊയ്‌ത്രയുടെ നടപടികളെ “വളരെ പ്രതിഷേധാർഹവും അനീതിപരവും ഹീനവും കുറ്റകരവുമാണ്” എന്നാണ് കമ്മിറ്റി വിശേഷിപ്പിച്ചത്.
500 പേജുള്ള റിപ്പോർട്ടിൽ, മുഴുവൻ വിഷയത്തിലും “നിയമപരവും സമയബന്ധിതവുമായ അന്വേഷണം” നടത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.
പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലക്ഷ്യമിട്ട് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദ്ദേശപ്രകാരം മഹുവ ചോദ്യങ്ങള്‍ ചോദിക്കുകയും, പകരം പണവും സമ്മാനങ്ങളും കൈപ്പറ്റുകയും ചെയ്തുവെന്നാണ് ആരോപണം. ഈ ആരോപണങ്ങള്‍ ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി പരിശോധിക്കുകയായിരുന്നു.
Also Read; തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വിമുക്തഭടനെ മര്‍ദിച്ചു കൊന്നു; 3 പേര്‍ കസ്റ്റഡിയില്‍
എന്നാല്‍ മഹുവ മൊയ്ത്ര ഈ ആരോപണങ്ങള്‍ നിഷേധിച്ചു. തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിന് ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിക്കുമെതിരെ മഹുവ വക്കീല്‍ നോട്ടീസ് അയച്ചു.