January 22, 2025
#Movie #Trending

മകനേക്കാള്‍ ചെറുപ്പമാണല്ലോ അച്ഛന്‍, ഭാര്യക്കും മകനുമൊപ്പമുള്ള റിയാസ് ഖാന്റെ ചിത്രം വൈറല്‍

വില്ലന്‍ കഥാപാത്രങ്ങളിലൂടെ ഏവര്‍ക്കും പരിചിതമായ ഒരാളാണ് റിയാസ് ഖാന്‍. പ്രത്യേകിച്ചും ബാലേട്ടന്‍ സിനിമയിലെ ഭദ്രന്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വില്ലനായിട്ടല്ല തികച്ചും റൊമാന്റികായ കുടുംബനാഥനാണ് റിയാസ് ഖാന്‍. ഇപ്പോള്‍ ഭാര്യ ഉമയ്ക്കും മകന്‍ ഷാരിഖ് ഹസനും ഒപ്പമുള്ള ചിത്രമാണ് റിയാസ് ഖാന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മകനും റിയാസ് ഖാനും ഒരുപോലെ വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ മകനെക്കാള്‍ ചെറുപ്പം തോന്നുന്നു അച്ഛന് എന്നോക്കെയാണ് കമന്റുകള്‍.

തമിഴ് സംഗീത സംവിധായകനായ കമേഷിന്റെയും നടി കമല കമേഷിന്റെയും മകളായ ഉമക്കും റിയാസ് ഖാനും രണ്ട് മക്കളാണ്. ഇതില്‍ മൂത്തമകനാണ് ഷാരിഖ് ഹസന്‍. അച്ഛന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയില്‍ എത്തിയ ഷാരിഖ് പെന്‍സില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്.

Also Read; തൃശൂര്‍ മാള മെറ്റ്‌സ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സിന് സുവര്‍ണ്ണാവസരം

പെന്‍സിലിന് ശേഷം ശിവകാര്‍ത്തികേയന്റെ ഡോണ്‍ എന്ന സിനിമയിലടക്കം നാലോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് ബിഗ്ഗ് ബോസ് ഷോയിലൂടെയാണ് ഷാരിഖ് ഏറെ ശ്രദ്ധ നേടിയത്. തുടര്‍ന്ന് ബിബി ജോഡികള്‍ എന്ന ഷോയില്‍ വിന്നറായി. ശേഷം ബിഗ്ഗ് ബോസ് അള്‍ട്ടിമേറ്റിലും ഷാരിഖ് പങ്കെടുത്തിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *