വിമർശനം അധിക്ഷേപമായി മാറുന്നു; അപചയം തിരുത്തേണ്ടത് മാധ്യമ ധർമം: മുഖ്യമന്ത്രി

കണ്ണൂർ: വിമർശനം മാധ്യമവർത്തനത്തിന്റെ ഭാഗമാണ്. എന്നാൽ വിമർശനം എന്നത് അധിക്ഷേപമായി മാറുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അത്തരം അപചയങ്ങൾ പുന:പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ വിശ്വാസ്യത നിലനിൽക്കണം. അതിന് മുൻ കൈ എടുക്കേണ്ടത് മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പത്ര പ്രവർത്തക യൂണിയൻ 59ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീകരിച്ച വെബ് സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ, ജില്ലാ പ്രസിഡന്റ് പി പി ദിവ്യ, മേയർ ടി ഒ മോഹനൻ , അഡ്വ. തമ്പാൻ തോമസ് പ്രസംഗിച്ചു. കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീത അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും ജില്ലാ സെക്രട്ടറി കെ വിജേഷ് നന്ദിയും പറഞ്ഞു.
Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..