എരവന്നൂര്‍ സ്‌കൂളില്‍ സംഘര്‍ഷം; അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട്: നരിക്കുനി എരവന്നൂര്‍ യു.പി സ്‌കൂളില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അധ്യാപകരെ ആക്രമിച്ച മറ്റൊരു സ്‌കൂളിലെ അധ്യാപകന്‍ ഷാജിയെ കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യു ജില്ലാ ഭാരവാഹിയും കൂടിയാണ് ഷാജി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എരവന്നൂര്‍ യുപി സ്‌കൂളിലെ അധ്യാപികയായ പ്രവീണയുടെ ഭര്‍ത്താവാണ് ഷാജി. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് ചൈല്‍ഡ് ലൈനിലും പോലീസിലും പ്രവീണക്കെതിരെ പരാതി നിലവിലുണ്ട്. ഇതില്‍ പ്രകോപിതനായാണ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ ഷാജി ഓഫീസിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്തിയത്.
ഷാജിക്കെതിരെ വകുപ്പ് നടപടിയും ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ ഭാഗമായി കുന്നമംഗലം എഇഒ ഷാജിയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കി.