നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി; അറിയിച്ചത് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: യമനില്‍ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി ഹൈക്കോടതിയില്‍ വെച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഡല്‍ഹി ഹൈകോടതിയുടെ പരിഗണനയില്‍ എത്തിയത്.
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയാണ് ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചതും യെമനിലേക്ക് പോകാന്‍ ഞങ്ങളെ അനുവദിക്കണം അതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കണം എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Also Read; കോണ്‍ഗ്രസ് രാജസ്ഥാന്‍ തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി
ഏഴു ദിവസത്തിനകം കേന്ദ്രം ഇതില്‍ തീരുമാനം എടുക്കണമെന്നാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.