ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെപ്പോലെ കാണേണ്ടതില്ല: ആന്റണി രാജു
കാസര്‍കോട്: നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ വാര്‍ത്തകളില്‍ പറയുന്നത് പോലെ അത്ര വലിയ സൗകര്യങ്ങളൊന്നുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസില്‍ ആകെയുള്ളത് ശുചിമുറിയും ബസില്‍ കയറാനായി ഓട്ടാമാറ്റിക് സംവിധാനവുമാണ്. അല്ലാതെ ഫ്രിഡ്ജോ ഓവനോ കിടപ്പു മുറിയോ ബസില്‍ ഇല്ലെന്നും ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഈ ബസ് ഇനി സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും. പ്രതിപക്ഷത്തിന് നവ കേരള സദസ്സ് കണ്ട് ഹാലിളകിയെന്നും അതിനാലാണ് ഈ തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
അതേസമയം നവകേരള സദസ്സിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ പരാതികള്‍ സ്വീകരിച്ച് തുടങ്ങി. പൈവളിഗെയില്‍ പ്രത്യേകം സജ്ജീകരിച്ച ഏഴ് കൗണ്ടറുകള്‍ വഴിയാണ് പരാതികള്‍ സ്വീകരിക്കുന്നത്. അതിനിടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാസര്‍കോട് ഗസ്റ്റ് ഹൗസിന് സമീപത്ത് മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചു. നവകേരള സദസിനെതിരെയായിരുന്നു കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധ സമരം.
Also Read; നവകേരള യാത്ര ഈ സര്‍ക്കാരിന്റെ അന്ത്യയാത്രയാണെന്ന് കെ സുരേന്ദ്രന്‍





Malayalam 


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































