February 4, 2026
#Top Four

ക്രിക്കറ്റ് ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നേടിയെങ്കിലും ടീം ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച് മോദിയുടെ ട്വീറ്റ്

ക്രിക്കറ്റ് ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കിയെങ്കിലും രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ലോകകപ്പിലുടനീളം ഇന്ത്യന്‍ ടീം കാഴ്ച്ച വച്ച പ്രകടനത്തെയും മോദി പ്രശംസിച്ചു.

‘പ്രിയ ടീം ഇന്ത്യ, ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങള്‍ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നല്‍കുകയും ചെയ്തു. ഇന്നും എന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.’ നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.

ഒപ്പം ഓസ്‌ട്രേലിയന്‍ ടീമിനും അദ്ദേഹം വിജയാശംസകള്‍ അറിയിച്ചു. ‘ഗംഭീരമായ ലോകകപ്പ് വിജയത്തിന് ഓസ്ട്രേലിയയ്ക്ക് അഭിനന്ദനങ്ങള്‍! മികച്ച വിജയത്തില്‍ കലാശിച്ച ടൂര്‍ണമെന്റിലൂടെ പ്രശംസനീയമായ പ്രകടനമായിരുന്നു അവരുടേത്. ഇന്നത്തെ ശ്രദ്ധേയമായ ഗെയിമിന് ട്രാവിസ് ഹെഡിന് അഭിനന്ദനങ്ങള്‍.’ മോദി കുറിച്ചു.

Also Read; സൈന്യത്തെ പിന്‍വലിക്കണം; ഇന്ത്യയോട് ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ്

Leave a comment

Your email address will not be published. Required fields are marked *