January 22, 2025
#Top Four

നവകേരള സദസിന് പിരിവു നല്‍കിയാല്‍ അവരെ ആ സ്ഥാനത്തുനിന്ന് നീക്കും; വി ഡി സതീശന്‍

യു ഡി എഫ് ഭരിക്കുന്ന ഇടങ്ങളിലെയോ സ്ഥാപനങ്ങളിലെയോ ആളുകള്‍ നവകേരള സദസിന് പിരിവു നല്‍കിയാല്‍ ആവരെ ആ സ്ഥാനത്തുനിന്ന് നീക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവകേരള സദസ് പാര്‍ട്ടി പരിപാടിയാണ്. എല്‍ ഡി എഫിന്റെ മുന്നേറ്റ പരിപാടിയാക്കി ഇതിനെ മാറ്റണമെന്ന് എല്‍ ഡി എഫ് സംസ്ഥാന കമ്മിറ്റി ഇറക്കിയ സര്‍ക്കുലറില്‍ തന്നെ പറയുന്നുണ്ട്. പാര്‍ട്ടി പരിപാടി പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാണ് നടത്തേണ്ടത്. പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും സതീശന്‍ ആരോപിച്ചു.

Also Read; മാറക്കാനയില്‍ കൂട്ടത്തല്ല്, ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന

നവകേരള സദസ് നടത്തിപ്പിന് തുക അനുവദിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യാനും യു ഡി എഫില്‍ തീരുമാനം. ഉത്തരവ് പ്രകാരം ഫണ്ട് നല്‍കിയാല്‍ സെക്രട്ടറിമാര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ യു ഡി എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ തീരുമാനിച്ചു.

Leave a comment

Your email address will not be published. Required fields are marked *