നിഖിത ഗാന്ധിയുടെ ഗാനമേളയെന്ന് സംഘാടക സമിതി അറിയിച്ചില്ലെന്ന് കുസാറ്റ് സര്‍വകലാശാല
കൊച്ചി: കുസാറ്റ് സര്‍വകലാശാലയില്‍ ദുരന്തമായി മാറിയ ടെക് ഫെസ്റ്റില്‍ നിഖിത ഗാന്ധിയുടെ ഗാനമേളയാണ് നടക്കാന്‍ പോകുന്നതെന്ന വിവരം സംഘാടക സമിതി അറിയിച്ചിരുന്നില്ലെന്ന് സര്‍വകലാശാല. ഇത്തരമൊരു പരിപാടിയുടെ കാര്യം തലേ ദിവസം നല്‍കിയ കത്തില്‍പ്പോലും പറഞ്ഞിരുന്നില്ല. പുറമെ നിന്നുള്ള സെലിബ്രിറ്റിയുടെ പ്രോഗ്രാമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ നിലവിലെ നിബന്ധനകളനുസരിച്ച് പരിപാടിക്ക് അനുമതി നല്‍കുമായിരുന്നില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു.
സംഘാടക സമിതി സര്‍വകലാശാലയ്ക്ക് നല്‍കിയ പ്രോഗ്രാമിന്റെ വിവരങ്ങള്‍ സെക്യൂരിറ്റി ഓഫീസര്‍ വഴി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. സാധാരണയായുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നത് വിദ്യാര്‍ത്ഥി വളന്റിയര്‍മാരാണ്. സര്‍വകലാശാല സെക്യൂരിറ്റി ജീവനക്കാരും പോലീസും സ്ഥലത്തുണ്ടായിരുന്നെന്നും ലഭിച്ച ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും സര്‍വകലാശാല വ്യക്തമാക്കി.
Also Read; മഴ പെയ്തതിനാല്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു; ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































