#Top Four

സ്വര്‍ണം പൊടിച്ച് സോപ്പുപൊടിയില്‍ കലര്‍ത്തി കള്ളക്കടത്തുകാര്‍

ഹൈദരാബാദ്: സ്വര്‍ണം കടത്താന്‍ പുത്തന്‍ വിദ്യകള്‍ പയറ്റി കള്ളക്കടത്തുകാര്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സ്വര്‍ണം പൊടിച്ച് തരികളാക്കി സോപ്പുപൊടിയില്‍ കലര്‍ത്തുകയായിരുന്നു. ഇരുപത്തിയാറ് ലക്ഷം രൂപയുടെ സ്വര്‍ണമാണ് കടത്തിയത്. ദുബായില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്. സ്വര്‍ണക്കടത്തിനെപ്പറ്റി കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി പരിശോധിച്ചതോടെയാണ് സോപ്പുപൊടിയില്‍ സ്വര്‍ണം കണ്ടെത്തിയത്.

Also Read; സൗഹൃദം കാട്ടി സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന പരാതി

സോപ്പുപൊടിയില്‍ നിന്ന് സ്വര്‍ണം വേര്‍പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്പൂണ്‍ സോപ്പുപൊടിയില്‍ കുറച്ച് വെള്ളം ഒഴിച്ച് അലിയിപ്പിച്ച ശേഷം അതില്‍ നിന്ന് സ്വര്‍ണം വേര്‍പെടുത്തുന്നതാണ് വീഡിയോയിലുള്ളത്.

 

Leave a comment

Your email address will not be published. Required fields are marked *