ബംഗാള്‍ ഉള്‍കടലില്‍ ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മ്യാന്‍മറാണ് ചുഴലിക്കാറ്റിന് ഈ പേര് നിര്‍ദ്ദേശിച്ചത്. ഈ വര്‍ഷം ഉണ്ടാകുന്ന ആറാമത്തെ ചുഴലിക്കാറ്റാണിത്. ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലെ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റിനോടനുബന്ധിച്ച് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മിഗ്ജാമിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ശക്തമായ മഴ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Also Read; കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുമായി ബി ജെ പി





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































