ഇമ്രാന്‍ ഖാനെ വീഴ്ത്തിയ സന്യാസി ഇനി മുഖ്യമന്ത്രി

ജയ്പുര്‍: ഭരണത്തുടര്‍ച്ചയെന്ന അശോക് ഗെലോട്ടിന്റെ സ്വപ്‌നങ്ങള്‍ക്ക് ബിജെപി രാജസ്ഥാനില്‍ വിജയക്കൊടി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ശക്തമായ സംസ്ഥാനത്തുടനീളം ബിജെപിയുടെ ശക്തമായ മുന്നേറ്റമാണ് കണ്ടത്. കോണ്‍ഗ്രസിന്റെ കോട്ടകളില്‍ കടന്നുകയറിയാണ് ബിജെപി വിജയം സ്വന്തമാക്കിയിരിക്കുന്നത്.
ഒരു പാര്‍ട്ടിക്കും അധികാരത്തുടര്‍ച്ച നല്‍കില്ലെന്ന സംസ്ഥാനത്തിന്റെ രീതി ഇത്തവണയും ആവര്‍ത്തിച്ചപ്പോള്‍ 199 നിയമസഭാ മണ്ഡലങ്ങളില്‍ 115 സീറ്റുകളില്‍ ബിജെപിക്ക് വിജയം സ്വന്തമാക്കാനായി. കോണ്‍ഗ്രസ് 69 ഇടത്ത് വിജയിച്ചപ്പോള്‍ ഭാരത് ആദിവാസി പാര്‍ട്ടി 3, ബി എസ്പി 2, രാഷ്ട്രീയ ലോക്ദള്‍ 1, രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി 1, സ്വതന്ത്രര്‍ 8 എന്നിങ്ങനെയാണ് സീറ്റ് നില.
Also Read; പത്തനംതിട്ട സിപിഐ ജില്ല കമ്മിറ്റി ഓഫീസ് പൂട്ടി സെക്രട്ടറി പോയി, കമ്മിറ്റിക്കായി വന്നവര്‍ പുറത്ത്
തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായതോടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജ്ഭവനിലെത്തി ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്ന് ഗെലോട്ട് പറഞ്ഞു. ജനവിധി അംഗീകരിച്ചതായും പദ്ധതികള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് സമ്മതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.