‘ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂളില്‍ എത്തുന്നു’;മന്ത്രി വി ശിവന്‍ കുട്ടി
ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ആണോയെന്ന് കരുതി ആളുകള്‍ സ്‌കൂളുകളിലേക്ക് കയറിച്ചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. തൃശൂര്‍ ചേലക്കരയില്‍ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളം അയ്യായിരം കോടി രൂപയാണ് വിദ്യാലയങ്ങള്‍ക്കുവേണ്ടി മുടക്കിയത്. ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവര്‍ക്കു തോന്നുന്നുണ്ട് ഒന്ന് കൂടി സ്‌കൂളില്‍ പോയി പഠിച്ചാലോ എന്ന്. പലരും കുടുംബശ്രീയുടെ ആള്‍ക്കാര്‍ പോലും സ്‌കൂളില്‍ പോകുന്നുണ്ടെന്നാണ് മന്ത്രി രാധാകൃഷ്ണന്‍ പറയുന്നത്.
Also Read; മിഷോങ് ചുഴലിക്കാറ്റ്: നാല് ജില്ലകളില്‍ സ്‌കൂളുകള്‍ക്കുള്‍പ്പെടെ നാളെ അവധി
അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. നമ്മുടെ കുട്ടികള്‍ ഏതുപരീക്ഷ എഴുതാന്‍ പോയാലും ഒന്നാം സ്ഥാനത്തെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.