സ്വര്‍ണക്കടത്തുകാരുടെ ഇഷ്ട വാഹനം ഇപ്പോള്‍ വിമാനം മാത്രമല്ല കെഎസ്ആര്‍ടിസി ബസും
വയനാട്: കെ എസ് ആര്‍ ടി സി ബസ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കൊടുവള്ളി സ്വദേശി പിടിയില്‍. സഫീറലി ടി സി എന്ന യുവാവാണ് കോഴിക്കോടേക്കുള്ള യാത്രക്കിടെ മുത്തങ്ങ എക്സ്സെസ് ചെക്ക് പോസ്റ്റില്‍ ബസിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കോടിയോളം രൂപയുടെ വില വരുന്ന സ്വര്‍ണവുമായി പിടിയിലായിരിക്കുന്നത്. പ്രതി അരയില്‍ ബെല്‍റ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
Also Read; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, കൊല്ലപ്പെട്ട് 13 പേര്‍
മുത്തങ്ങ എക്സ്സെസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ദ്രാവകരൂപത്തില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണം കണ്ടെത്തിയത്. പ്രതിയെ തുടര്‍നടപടികള്‍ക്കായി ജി എസ് ടി വകുപ്പിന് കൈമാറിയെന്നാണ് കിട്ടിയ വിവരം.