January 22, 2025
#gulf

അസാധാരണ വലുപ്പമുള്ള ബാഗില്‍ ഹെന്ന പൊടിയാണെന്ന് ദുബായ് യാത്രികന്‍

ദുബായ്: വിമാനത്താവളത്തില്‍ പരുങ്ങിയ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് കിലോകണക്കിന് ലഹരിവസ്തു. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. അസാധാരണ സാന്ദ്രതയുള്ള ബാഗ് കണ്ട് പരിശോധിച്ച അധികൃതര്‍ കണ്ടെത്തിയത് ഹെന്ന പൊടി എന്ന പേരില്‍ കൊണ്ടുവന്ന 8.9 കിലോ കഞ്ചാവ് പൊടി. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നും ദുബായിലെത്തിയതായിരുന്നു യാത്രികന്‍. ദുബായ് പൊലീസിന്റെ ആന്റി നര്‍കോട്ടിക്സ് ഓഫീസിലേക്ക് പിടിച്ചെടുത്ത കഞ്ചാവ് ദുബായ് കസ്റ്റംസ് അധികൃതര്‍ കൈമാറി.

Also Read; ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇനി ഒരൊറ്റ വിസയില്‍ എല്ലാ ജിസിസി രാജ്യങ്ങളും കാണാം

അതിനൂതനമായ സാങ്കേതിക വിദ്യകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ സഹായത്തോടെയാണ് ദുബായില്‍ കസ്റ്റംസ് ഇത്തരം പരിശോധന നടത്തുന്നത്. ദുബായിലെത്തുന്ന യാത്രികരുടെ എണ്ണത്തില്‍ അടുത്തകാലത്തായി വന്‍ വര്‍ദ്ധനയുണ്ടായതിനാല്‍ ദുബായ് കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അറിയിച്ചു. അതിനാല്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

 

 

Leave a comment

Your email address will not be published. Required fields are marked *