കാനത്തിന്റെ സംസ്‌കാരം ഇന്ന്, വിടചൊല്ലി രാഷ്ട്രീയ കേരളം
കോട്ടയം: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് രാവിലെ 11ന് കോട്ടയം വാഴൂരിലെ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ നടക്കും. സംസ്‌കാരചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം പുലര്‍ച്ചെ രണ്ടരയോടെ കാനത്തെ വസതിയിലെത്തിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയത്തെ പാര്‍ട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെ കാനത്തെ വീട്ടിലേക്കു കൊണ്ടുപോകുമ്പോഴും വന്‍ ജനാവലി ഉണ്ടായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലെ പൊതുദര്‍ശനത്തിനു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് തുടങ്ങിയ വിലാപയാത്രയില്‍ മണ്ണന്തല, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂര്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു. കൊല്ലം ജില്ലയില്‍ നിലമേല്‍, ചടയമംഗലം, ആയൂര്‍, പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, അടൂര്‍, തിരുവല്ല, കോട്ടയം ജില്ലയില്‍ ചങ്ങനാശേരി തുടങ്ങിയ കേന്ദ്രങ്ങളിലും പൊതുദര്‍ശനമുണ്ടായി.
Also Read; ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ; പിരിച്ചെടുത്തത് 75 കോടി