അയ്യപ്പഭക്തരുടെ കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം, കടയുടമ മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജങ്ഷനു സമീപം ഇന്ന് പുലര്‍ച്ചെ 4.45-നാണ് അപകടം നടന്നത്. ആലിയാട് സ്വദേശി രമേശന്‍ (45) ആണ് മരിച്ചത്.
ആന്ധ്രാപ്രദേശ് സ്വദേശികളായിരുന്നു കാറില്‍. കാരേറ്റ് ഭാഗത്തു
നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എ.പി 39 ആര്‍.എല്‍ 9990 നമ്പരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ജങ്ഷനിലെ നെസ്റ്റ് ബേക്കറി എന്ന
കടയിലേക്കാണ് പാഞ്ഞുകയറിയത്. കാര്‍ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല. എല്ലാവരും ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read; നവകേരള സദസിലേക്ക് പരാതി നല്‍കാന്‍ വന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു