#Top Four

പാര്‍ലമെന്റില്‍ അതിക്രമം; പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാട്ടിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യു എ പി എ ചുമത്തി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 452 വകുപ്പുകള്‍ പ്രകാരവും ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Also Read; നരഭോജി കടുവയെ തിരിച്ചറിഞ്ഞു; വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി എ കെ ശശീന്ദ്രന്‍

എം പിമാരും സന്ദര്‍ശകരും തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ പ്രോട്ടോകോള്‍ പുന:പരിശോധിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പ്രത്യേക മേഖല സജ്ജീകരിച്ചിട്ടുണ്ട്. എം പിമാര്‍ക്കുള്ള സ്മാര്‍ട്ട് ഐഡിന്റിറ്റി കാര്‍ഡുകളും ആളെ തിരിച്ചറിയാനുള്ള സംവിധാനങ്ങളും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കി.

 

Leave a comment

Your email address will not be published. Required fields are marked *