സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണമൊരുക്കാന്‍ പഴയിടം തന്നെ
കോട്ടയം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിക്ക് തന്നെയാണ്. കഴിഞ്ഞ തവണയുണ്ടായ നോണ്‍വെജ് വിവാദത്തെ തുടര്‍ന്ന് കലാമേളയില്‍ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ കലോത്സവത്തിന് വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പഴയിടം പാചകത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുത്തത്. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നും ജനുവരി 3 ന് കൊല്ലത്തെ കലോത്സവ കലവറയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചു.
Also Read; ലക്ഷ്യത്തിലേക്കടുത്ത് കേരളം; വര്‍ക്കലയിലേത് ഏഴാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ്
കഴിഞ്ഞ തവണ മന്ത്രി വി ശിവന്‍കുട്ടി കലോത്സവ ഭക്ഷണത്തില്‍ അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പ്രഖ്യാപിച്ചത്.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































