ഒടുവില്‍ ആ നീലക്കണ്ണുള്ള കുഞ്ഞ് സുന്ദരിയെ ലോകം കണ്ടു

ഒടുവില്‍ ആ നീലക്കണ്ണുള്ള കുഞ്ഞ് സുന്ദരിയെ ലോകം കണ്ടു. ബോളിവുഡിലെ താരത്തിളക്കമുള്ള ദമ്പതികളായ രണ്‍ബീര്‍ കപൂറിന്റെയും ആലിയാ ഭട്ടിന്റെയും മകള്‍ റാഹ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി മാറിയിരിക്കുന്നു. മകള്‍ റാഹയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തത് ആവേശത്തോടെയാണ്.
നടന്‍ കുനാല്‍ കപൂറിന്റെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് മൂവരും ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഒരുമിച്ചുതന്നെ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തു. ഇടയ്ക്ക് മകളെ നിലത്തുനിര്‍ത്താന്‍ രണ്‍ബീര്‍ ശ്രമിച്ചെങ്കിലും കുഞ്ഞുറാഹ താഴെയിറങ്ങാന്‍ കൂട്ടാക്കിയല്ല.
Also Read; സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണമൊരുക്കാന്‍ പഴയിടം തന്നെ
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14-നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം. ഇതേവര്‍ഷം നവംബര്‍ ആറിന് കുഞ്ഞ് പിറന്നെങ്കിലും കുഞ്ഞിന്റെ മുഖം ഇരുവരും ഒരിടത്തും കാണിച്ചിരുന്നില്ല. മുത്തച്ഛന്‍ റിഷി കപൂര്‍ പുനര്‍ജനിച്ചുവന്നതാണോ എന്ന രീതിയിലുള്ള കമന്റുകളാണ് കൂടുതലും. റാഹയുടെ നീലക്കണ്ണുകളെക്കുറിച്ചും കമന്റുകള്‍ ഉണ്ടായിരുന്നു.