September 7, 2024
#Top Four

ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

മലപ്പുറം: ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശിയായ 60കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയിലാണ് പോലീസ് നടപടിയെടുത്തത്.

പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനും ആളുകളും ചേര്‍ന്ന് ഒരു വാഹനത്തിലാണ് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി പോയത്. വഴിയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുകയും ചെയ്തിരുന്നു.

Also Read; ഡിജിറ്റല്‍ പണമിടപാട് പരീക്ഷണവുമായി കെഎസ്ആര്‍ടിസി

ഈ സമയം വാഹനത്തിലുണ്ടായിരുന്ന 60കാരന്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കരയുകയും പിതാവ് തിരികെ എത്തിയപ്പോള്‍ വിവരം അറിയിക്കുകയും ചെയ്തു. ശബരിമല യാത്ര കഴിഞ്ഞെത്തിയ ഉടനെ പെണ്‍കുട്ടിയുടെ കുടുംബം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി പോലീസ് കേസെടുത്തത്.

 

 

Leave a comment

Your email address will not be published. Required fields are marked *