സത്യപ്രതിജ്ഞാ ചടങ്ങില്‍ ചിലവായത് അഞ്ച് ലക്ഷം രൂപ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെലവായ തുക അഞ്ച് ലക്ഷം രൂപ. പുതിയ മന്ത്രിമാരായ കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും വെള്ളിയാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനടക്കം മറ്റ് മന്ത്രിമാരും രാജ്ഭവനില്‍ എത്തിയിരിന്നു.
കടന്നപ്പള്ളിയ്ക്ക് രജിസ്‌ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഗണേഷ് കുമാറിന് റോഡ് ഗതാഗതം, മോട്ടോര്‍ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകളും നല്‍കി. അതേസമയം, ട്രാന്‍സ്‌പോര്‍ട്ടിനൊപ്പം സിനിമയും വേണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം തള്ളി.
Also Read; ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ശബരിമല തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം
ചടങ്ങിന് ചെലവായ തുക രാജ്ഭവന്‍ മുന്‍കൂറായി വാങ്ങി സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കുകയായിരുന്നു. സത്യപ്രതിജ്ഞയുടെ തലേദിവസം തന്നെ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.