ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്തേയ്ക്ക് തിരിച്ചെത്തും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും. വെള്ളിയാഴ്ച ഡല്‍ഹിയ്ക്ക് പോയ ഗവര്‍ണര്‍ വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തുന്നത്. സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഇന്നും എസ്എഫ്‌ഐ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് നിഗമനം. അതിനാല്‍ കരിങ്കൊടി പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഓരോ തവണയും റൂട്ട് മാറ്റിയാണ് പോലീസ് ഗവര്‍ണറുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.
Also Read; വണ്ടിയില്‍ പെട്രോളുണ്ടോ, ഇല്ലെങ്കില്‍ ഇന്ന് പെട്ടുപോകുമേ
സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് എസ്എഫ്‌ഐ ഉയര്‍ത്തുന്നത്. സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ശക്തികളെ തിരികിക്കയറ്റാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. അതിനാലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചത്.