#Top Four

അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു

അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു. ശ്രീരാമനും ലക്ഷ്മണനും സീതയും ഹനുമാനും ഒരുമിച്ചുള്ള ശില്‍പമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചടിയോളം ഉയരമുള്ള പ്രധാനമൂര്‍ത്തി രാംലല്ലയുടെ മൂന്ന് ശില്‍പ്പങ്ങളാണ് തയ്യാറാക്കിയിരുന്നത്. കൃഷ്ണശിലയിലും വെള്ള മക്രാന മാര്‍ബിളിലും അടക്കം മൂന്ന് ശില്‍പ്പങ്ങള്‍ കൊത്തിയെടുത്തതില്‍ ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു.

Also Read;ഔട്ട്‌ലറ്റുകള്‍ അടച്ചിടേണ്ടിവരും; സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുക്കുന്നത്. യോഗിരാജ് നിര്‍മ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തത് സംസ്ഥാനത്തിനും മൈസൂരുവിനും അഭിമാനകരമായ നിമിഷമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പറഞ്ഞു. കൂടാതെ കര്‍ണാടകയ്ക്കും ശ്രീരാമനും ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമന്റെ തീവ്ര ഭക്തനായ ഹനുമാന്‍ ജനിച്ചത് കിഷ്‌കിന്ധയിലാണെന്നും ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് കര്‍ണാടകയിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *