November 21, 2024
#Top Four

കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

ചണ്ഡിഗഢ് : ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരിക്കുകയാണ്. ഖനിവ്യവസായി കൂടിയായ പന്‍വാറിന്റെ വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു പരിശോധന ആരംഭിച്ചിരുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ കൂട്ടാളികളുടെയും വീടുകളില്‍ പരിശോധന നടന്നിരുന്നു.

Also Read; സുഹൃത്തിന്റെ നായയെ രക്ഷിക്കാന്‍ ഡാമില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം

ആറുവാഹനങ്ങളിലെത്തിയ ഇരുപതോളം ഇ.ഡി ഉദ്യോഗസ്ഥരാണ് എംഎല്‍എയുടെ വീട് പരിശോധന നടത്തിയത്. ഇവിടെ നിന്നും അഞ്ചു കോടിയുടെ കറന്‍സിയാണ് പിടിച്ചെടുത്തത്. ഇതോടോപ്പം 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാം വരുന്ന സ്വര്‍ണ ബിസ്‌കറ്റുകളും പിടിച്ചെടുത്തു. 2013ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന.

 

Leave a comment

Your email address will not be published. Required fields are marked *