വീടിന്റെ ഒന്നാം നിലയില്‍ തീപിടിച്ചു; പേടിച്ച് താഴേക്ക് ചാടി 13 കാരിക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ സാഗര്‍ സിറ്റിയില്‍ വീടിന്റെ ഒന്നാം നിലയില്‍ തീപിടിച്ചത് കണ്ട് പേടിച്ച് രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. 13കാരിയായ എയ്ഞ്ചല്‍ ജെയിനാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എയ്ഞ്ചലും കുടുംബവും താമസിച്ചിരുന്ന വീടിന്റെ താഴത്തെ നിലയിലായിരുന്നു ആദ്യം തീപിടിച്ചത്. പെട്ടെന്ന് തന്നെ തീ മുകളിലേയ്ക്ക് പടര്‍ന്നുകയറിയതിനാല്‍ പരിഭ്രാന്തയായ എയ്ഞ്ചല്‍ ബാല്‍ക്കണിയിലൂടെ താഴേയ്ക്ക് ചാടുകയായിരുന്നു. താഴെ വീണ് രക്തത്തില്‍ കുളിച്ച് കിടന്ന പെണ്‍കുട്ടിയെ പ്രദേശവാസികള്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read; ഇരട്ടസെഞ്ചുറി, സെലക്ടര്‍മാരോടുള്ള കലിപ്പ് തീര്‍ത്ത് ചേതേശ്വര്‍ പുജാര
തീപിടിത്തം നടന്ന കെട്ടിടത്തില്‍ നിന്നും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട കുട്ടിയുടെ അമ്മയെയും സഹോദരനെയും ഫയര്‍ഫോഴ്സ് സംഘം സുരക്ഷിതമായി പുറത്തെത്തിക്കുകയും ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.





Malayalam 




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































