October 18, 2024
#Top Four

കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി ഇന്ന് രാവിലെ മരിച്ചു. പന്നിയാര്‍ സ്വദേശിനി പരിമളമാണ് മരിച്ചിരിക്കുന്നത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തെ കാട്ടാന ആക്രമിച്ചത്. ചിന്നക്കനാലിലെ പണ്ണിയാര്‍ എസ്റ്റേറ്റ് മേഖലയിലായിരുന്നു ആക്രമണമുണ്ടായത്.

Also Read; മോദി വീണ്ടും തൃശൂരിലേക്ക്

ആറ് കാട്ടാനകള്‍ ഉള്‍പ്പെടുന്ന കൂട്ടമാണ് തോട്ടം മേഖലയില്‍ ഇറങ്ങിയത്. പരിക്കേറ്റ പരിമളത്തെ ഉടന്‍ തന്നെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a comment

Your email address will not be published. Required fields are marked *