January 22, 2025
#Politics #Top News

ഭീകരവാദിയെപ്പോലെ വീടുവളഞ്ഞുള്ള അറസ്റ്റ് അംഗീകരിക്കാനാവില്ല: ഷാഫി പറമ്പില്‍

തിരുവനന്തപുരം: വീട്ടില്‍ ഭീകരാവസ്ഥ സൃഷ്ടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. 14 ജില്ലകളിലും ഇതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധമുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Also Read ; ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു

”ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെങ്കിലും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കില്‍ അതു ചെയ്യുമായിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് ഒളിച്ചു നടക്കുന്ന ആളാണോ? ഇതു യൂത്ത് കോണ്‍ഗ്രസ് സമരങ്ങളോടുള്ള പ്രതികരണമാണ്. ‘നവ ഗുണ്ട സദസി’നെതിരെ നടത്തിയ പ്രതിഷേങ്ങളിലെ അസഹിഷ്ണുത മുഖ്യമന്ത്രിക്ക് ഇതുവരെ മാറിയിട്ടില്ല.” ഷാഫി പറഞ്ഞു.

”എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആര്‍ഷോയെ പോലെ ഓമനിക്കും എന്നു വിചാരിച്ചല്ല ഞങ്ങള്‍ ആരും സമരത്തിനിറങ്ങുന്നത്. പക്ഷേ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ പുലര്‍ച്ചെ ആറു മണിക്ക് വീടു വളഞ്ഞ്, sപാലീസ് ചുറ്റിനുംനിന്ന്, വീട്ടുകാരെ ഭയപ്പെടുത്തി ഉള്ളിലേക്ക് തള്ളിക്കയറിയുള്ള നാടകമൊന്നും ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നു. ഒരു സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് അനിവാര്യമെങ്കില്‍ അതു വരിക്കാന്‍ തയാറുള്ളവര്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. ഇതു സമരമാണല്ലോ, തീവ്രവാദ കേസ് ഒന്നുമല്ലല്ലോ, പോലീസ് ഒരു മര്യാദ കാണിക്കേണ്ടേ?” എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *