ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മത്സരിക്കും: അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ അഹ്‌മദ് ദേവര്‍കോവില്‍. ഇടതുമുന്നണിയില്‍ സീറ്റ് ആവശ്യപ്പെടുമെന്നും എവിടെ മത്സരിക്കണമെന്നത് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് അഹമ്മദ് ദേവര്‍കോവില്‍ ഇക്കാര്യം അറിയിച്ചത്.
Also Read ;ഡോ. വന്ദന ദാസിന്റെ കൊലപാതക കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍
‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് തെറ്റായ നയമാണ്. അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് ഐ.എന്‍.എല്‍ കോഴിക്കോട്ട് സൗഹാര്‍ദ സംഗമം നടത്തും. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വിവിധ മത-സാമൂഹിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും’ അദ്ദേഹം അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































