September 7, 2024
#Food #health

വേഗത്തില്‍ കൊഴുപ്പ് ഉരുക്കാം പ്രത്യേക കറുവാപ്പട്ട വെള്ളം…..

 

തടി എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അത് കുറയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ പലതുമുണ്ട്. അതില്‍ ചില വീട്ടുവൈദ്യങ്ങളും ഇതിനായുണ്ട്. വീട്ടുവൈദ്യങ്ങള്‍ കൊണ്ടു മാത്രം തടി കുറയ്ക്കാന്‍ സാധിക്കില്ല, ഒപ്പം വ്യായാമവും ഭക്ഷണ നിയന്ത്രണവുമുണ്ടെങ്കില്‍ ഇതൊന്നും അത്ര പ്രശ്‌നമുള്ള കാര്യവുമല്ല. യാതൊരു ദോഷവും വരുത്താത്ത ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. ഇവ പരീക്ഷിക്കുന്നത് നമ്മുക്ക് ഏറെ ഗുണം നല്‍കും. പ്രത്യേകിച്ചും ഇവ കോമ്പോ ആയി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ പെട്ടെന്നു കൊഴുപ്പു കുറയ്ക്കുന്നവയെ ഒന്ന് പരിചയപ്പെടാം

കറുവാപ്പട്ട

 

കറുവാപ്പട്ട പൊതുവേ മസാലയായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് ആരോഗ്യപരമായി ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നതാണ്. ആന്റി ഓക്സിഡന്റ് ഗുണങ്ങളുടെ കാലവറ ആയതുകൊണ്ട് ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയും. ഇതു വെറും വയറ്റില്‍ കുടിയ്ക്കാവുന്നതാണ്. അതേപോലെ ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ശരീരത്തിന് ചൂടു നല്‍കി അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കുന്നത്. അതുകൊണ്ട് തന്നെ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല രോഗങ്ങളും തടയാന്‍ ഏറെ ഉത്തമമാണ് കറുവാപ്പട്ട.

Also Read ; രാഹുല്‍ മാങ്കൂട്ടത്തിന് വിശദമായ മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം

ഇഞ്ചി

കറുവാപ്പട്ടയും ഇഞ്ചിയും ഒരുമിച്ച് ഉപയോഗിക്കാം. ഇഞ്ചിയും ശരീരത്തിന്റെ കൊഴുപ്പു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായത് കൊണ്ട് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പു കളയാനും ഏറ്റവും ഉത്തമാണ് ഇഞ്ചി. പല അസുഖങ്ങള്‍ക്കും മരുന്നായി പ്രവര്‍ത്തിയ്ക്കാന്‍ ഇഞ്ചിയെ സഹായിക്കുന്നത് ഇതിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ്.

ശരീരത്തിന് രോഗപ്രതിരോധ ശേഷി കൂട്ടാം

ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ചേരുവകള്‍ ആണ് ഇതെല്ലാം. അതുകൊണ്ട് തന്നെ ദിവസവും രാവിലെ ഇത് കുടിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ഇതുവഴി ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കാന്‍ സാധിക്കുകയും ചെയ്യുന്നു. മോണ ആരോഗ്യം നിലനിര്‍ത്താനും വായ് നാറ്റമകറ്റാനും ഉള്ള നല്ലൊരുവഴിയാണിത്.

പ്രമേഹത്തെയും കാന്‍സറിനെയും ചെറുത്ത് നില്‍ക്കാം

ഇഞ്ചിയുടേയും കറുവാപ്പട്ടയുടേയും മധുരം പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൃത്രിമ മധുരങ്ങള്‍ക്കു പകരം ഇത് ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. കറുവാപ്പട്ട ആന്റികാര്‍സിനോജനിക് ആണ്. അതുകൊണ്ട് തന്നെ ക്യാന്‍സറിനെ ചെറുത്തു നില്‍ക്കാന്‍
ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിന്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതു വഴി ക്യാന്‍സര്‍ തടയാനും കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും നല്ല ശോധന നല്‍കി വയര്‍ ക്ലീനാക്കുകയും ചെയ്യും. അതുകൊണ്ട് ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യപെടുന്നത് വഴി പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്കുള്ള നല്ലൊരു പരിഹാരംകൂടിയാണിത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *