കോണ്‍ഗ്രസിന്റെ പ്രചാരണവും തൃശൂരില്‍ നിന്ന് ആരംഭിക്കും; മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന യോഗം ഈ മാസം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം തൃശൂരില്‍ നിന്ന് ആരംഭിക്കും. പാര്‍ട്ടിയുടെ കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി തൃശൂരില്‍ കോണ്‍ഗ്രസ് മഹാസമ്മേളനം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന സമ്മേളനം ഈ മാസം നടത്താനാണ് എ ഐ സിസി നേതൃത്വത്തിന്റെ തീരുമാനം.
Also Read; ഡോറിവല്‍ ജൂനിയര്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് തൃശൂരില്‍ ബി ജെ പി മഹാസമ്മേളനം നടത്തിയിരുന്നു. ബി ജെ പി കേരളത്തില്‍ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് പദ്ധതിയിടുന്നത്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































