ശബരിമല തീര്‍ത്ഥാടകരുടെ ബസ് മരത്തിലിടിച്ച് 17 പേര്‍ക്ക് പരിക്ക്
മലപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 17പേര്‍ക്ക് പരിക്ക്. മലപ്പുറം വളാഞ്ചേരി വട്ടപ്പാറ മേലെ വളവില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.
Also Read ; നിയന്ത്രണംവിട്ട കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ഇന്ന് രാവിലെയായിരുന്നു അപകടം. കോഴിക്കോട് താമരശേരി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് ആരുടെയും പരിക്ക് ഗുരുതരമല്ല. യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































